NewsBusiness

ടെക് മഹീന്ദ്ര സെറിയത്തിന്റെ വികസന കേന്ദ്രത്തിന് തുടക്കം കുറിച്ചു

എംബഡഡ് സോഫ്റ്റ്‌വെയർ സ്പെയ്സ് ഡിസൈൻ കമ്പനിയാണ് ടെക് മഹീന്ദ്ര സെറിയം സിസ്റ്റംസ്

രാജ്യത്ത് പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ടെക് മഹീന്ദ്ര സെറിയം സിസ്റ്റംസ്. ഇത്തവണ ഇൻഫോപാർക്കിൽ വികസന കേന്ദ്രവുമായാണ് ടെക് മഹീന്ദ്ര സെറിയം സിസ്റ്റംസ് രംഗത്ത് എത്തുന്നത്. എംബഡഡ് സോഫ്റ്റ്‌വെയർ സ്പെയ്സ് ഡിസൈൻ കമ്പനിയാണ് ടെക് മഹീന്ദ്ര സെറിയം സിസ്റ്റംസ്.

ഇൻഫോപാർക്കിലെ ഫേസ് 1 വിസ്മയ ബിൽഡിംഗിലാണ് വികസന കേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ടെക് എം സെറിയം എൻജിനിയറിംഗ് മേധാവി അജയകുമാർ ഗോർളയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടെക് മഹീന്ദ്ര സെറിയം സിസ്റ്റംസ്. കൊച്ചിക്ക് പുറമേ, വിശാഖപട്ടണം, അഹമ്മദാബാദ് എന്നീ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഓഫീസുകൾ ഉണ്ട്. കൂടാതെ, യുഎസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടെക് മഹീന്ദ്ര സെറിയത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ജയിലിലടച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button