NewsInternationalBusiness

നൂഡിൽസിന്റെ വില കുത്തനെ ഉയർത്തി തായ്‌ലൻഡ്, കാരണം ഇതാണ്

തായ്‌ലൻഡിന് പുറമേ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ നൂഡിൽസിന്റെ വില വർദ്ധിപ്പിച്ചിരുന്നു

ജനപ്രിയ ഇനമായ നൂഡിൽസിന്റെ വില കുത്തനെ ഉയർത്തി തായ്‌ലൻഡ് സർക്കാർ. ഉൽപ്പാദന ചിലവ് ഉയർന്ന സാഹചര്യത്തിൽ രാജ്യത്തെ നൂഡിൽസ് നിർമ്മാതാക്കൾ വില വർദ്ധനവ് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നു. ഇതിന് പരിഹാരമായാണ് നൂഡിൽസിന്റെ വില ഉയർത്തിയത്. 14 വർഷത്തിനുശേഷമാണ് തായ്‌ലൻഡിൽ നൂഡിൽസ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടിയത്.

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ഇവ ഭക്ഷ്യ വസ്തുക്കളുടെ സാരമായിട്ടാണ് ബാധിച്ചത്. യുദ്ധത്തിന് പുറമേ, പ്രളയം, വരൾച്ച തുടങ്ങിയവയും തായ്‌ലൻഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തായ്‌ലൻഡ് സർക്കാർ വില പുതുക്കി നിശ്ചയിച്ചത്. നൂഡിൽസിന്റെ പുതുക്കിയ നിരക്കുകൾ ഇന്നുമുതലാണ് പ്രാബല്യത്തിൽ ആകുക.

Also Read: വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചത്, ആലിയയ്ക്ക് അത് മനസിലായി: ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

തായ്‌ലൻഡിന് പുറമേ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ നൂഡിൽസിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ഇത്തവണ തായ്‌ലൻഡിൽ പണപ്പെരുപ്പം കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തിരക്കിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button