NewsBusiness

അറ്റനികുതി വരുമാനത്തിൽ ഉയർച്ച, കഴിഞ്ഞ കാലയളവിനേക്കാൾ 38 ശതമാനം വർദ്ധനവ്

നടപ്പു സാമ്പത്തിക വർഷം 14.20 ലക്ഷം കോടി അറ്റനികുതി വരുമാനം കൈവരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്

രാജ്യത്ത് അറ്റനികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 38 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റനികുതി വരുമാനം 4.80 ലക്ഷം കോടി രൂപയിൽ എത്തി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർ ടാസക്സാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷം 14.20 ലക്ഷം കോടി അറ്റനികുതി വരുമാനം കൈവരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവിലുള്ള ടെൻഡറുകൾ അനുസരിച്ച് 14.20 ലക്ഷം കോടിയെന്ന നേട്ടത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഇത്തവണ 93,000 കോടി രൂപയുടെ നികുതി റീഫണ്ടാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഇത് 52,000 കോടിയായിരുന്നു. രണ്ടു വർഷങ്ങളും താരതമ്യം ചെയ്യുമ്പോൾ 68 ശതമാനത്തിന് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Also Read: ശനിദോഷമകറ്റാൻ

ഇത്തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കലിലും വളർച്ച ഉണ്ടായിട്ടുണ്ട്. 6 കോടി ആദായ നികുതി റിട്ടേണുകളാണ് സമർപ്പിച്ചത്. ജൂലൈ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button