News

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു . ശമ്പളത്തിനായി ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

Read Also: മുഖ്യസൂത്രധാരൻ ശരത്, ദേവുവിനെയും ഗോകുലിനെയും പണം വാഗ്ദാനം ചെയ്ത് സംഘത്തിലെത്തിച്ചു: ഹണിട്രാപ്പ് കേസിൽ സംഭവിച്ചത്

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ശമ്പളം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനോട് 103 കോടി രൂപ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button