NewsMobile PhoneTechnology

ഇന്ത്യൻ വിപണിയിലെ താരമാകാൻ Nokia 2660 Flip, വിലയും സവിശേഷതയും അറിയാം

മുതിർന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ കീപാഡും ഉൾക്കൊള്ളിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ ഫോണുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ Nokia. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള Nokia 2660 Flip ഫീച്ചർ ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

പ്രധാനമായും മുതിർന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചർ ഫോണിന് 2.8 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ, മുതിർന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ കീപാഡും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1,450 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും വാങ്ങാൻ സാധിക്കും. 4,699 രൂപയാണ് ഈ ഫീച്ചർ ഫോണിന്റെ വില.

Also Read: ‘ബൈത്ത് ജയേ’ ‘ചാലിയെ’: നിതീഷ് കുമാറും കെ.സി.ആറും തമ്മിൽ വേദിയിൽ സംഭവിച്ചത് | വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button