NewsBusiness

മിനി സ്റ്റേറ്റ്മെന്റ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും, എസ്ബിഐയിലെ ഈ സംവിധാനത്തെക്കുറിച്ച് അറിയാം

Hi SBI ടൈപ്പ് ചെയ്ത് മെസേജ് അയച്ചാൽ 'Get Balance', 'Get Mini Statement' എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും

ഉപയോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന നിരവധി സംവിധാനങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബാങ്ക് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന സംവിധാനം അടുത്തിടെയാണ് ബാങ്ക് അവതരിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ച വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് മിനി സ്റ്റേറ്റ്മെന്റ് വിവരങ്ങൾ ലഭിക്കുന്നത് എങ്ങനെയാണെന്നറിയാം.

ആദ്യമായി 9022690226 എന്ന നമ്പറിലേക്ക് Hi എന്ന് ടൈപ്പ് ചെയ്തതിനു ശേഷം വാട്സ്ആപ്പ് സന്ദേശം അയക്കുക. ‘Are you an existing SBI customer?’ എന്ന ചോദ്യത്തിന് എസ് എന്ന മറുപടി നൽകുക. പിന്നീട് 7208933148 എന്ന നമ്പറിലേക്ക് WAREG < ACC.No > എന്ന് ടൈപ്പ് ചെയ്ത് അക്കൗണ്ട് നമ്പർ നൽകിയതിനു ശേഷം എസ്എംഎസ് ചെയ്യുക. ഉടൻ തന്നെ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ടുള്ള സന്ദേശം വാട്സ്ആപ്പിൽ ലഭിക്കും. Hi SBI ടൈപ്പ് ചെയ്ത് മെസേജ് അയച്ചാൽ ‘Get Balance’, ‘Get Mini Statement’ എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ നിന്ന് ആവശ്യാനുസരണം ഓപ്ഷൻ തിരഞ്ഞെടുക്കാം.

Also Read: നികുതി ദായകർക്ക് കോടികളുടെ റീഫണ്ട് നൽകി ആദായ നികുതി വകുപ്പ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button