News

ഭാര്യയെ വാളുപയോഗിച്ചു വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു: ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഭാര്യയെ വാളുപയോഗിച്ചു വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. വർക്കലയിലെ രഘുനാദപുരത്ത് നടന്ന സംഭവത്തിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വാളുപയോഗിച്ചു വെട്ടുകയായിരുന്നു. രഘുനാദപുരം സതി വിലാസത്തിൽ സതിയ‌യെ (37) ആണ് ഭർത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ സതിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് സതി. തുടർന്ന് പ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments


Back to top button