NewsMobile PhoneTechnology

ഫെയ്സ് അൺലോക്കിംഗ്: കിടിലൻ അപ്ഡേറ്റുമായി സാംസംഗ്

മുഖം വ്യത്യസ്ഥത കോണുകളിൽ നിന്ന് സ്കാൻ ചെയ്യുമ്പോൾ ഒന്നിലധികം ക്യാമറകൾ ഉൾക്കൊള്ളിക്കും

ഉപഭോക്താക്കൾക്ക് കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ഫെയ്സ് അൺലോക്കിംഗിന് സഹായിക്കുന്ന പുതിയ അപ്ഡേറ്റാണ് അവതരിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഡ്യുവൽ അണ്ടർ ഡിസ്പ്ലേ ക്യാമറ സംവിധാനമാണ് ഉൾപ്പെടുത്തുക. ഇതോടെ, ഒരു വസ്തുവിനെ ഒന്നിലധികം കോണുകളിൽ നിന്ന് സ്കാൻ ചെയ്യാൻ സാധിക്കും.

മുഖം വ്യത്യസ്ഥത കോണുകളിൽ നിന്ന് സ്കാൻ ചെയ്യുമ്പോൾ ഒന്നിലധികം ക്യാമറകൾ ഉൾക്കൊള്ളിക്കും. കൂടാതെ, ഫോൺ അൺലോക്ക് ചെയ്യുന്നതിനായി 3ഡി/ സ്റ്റീരിയോസ്കോപ്പിക് സ്കാനും വികസിപ്പിച്ചെടുക്കാൻ സാംസംഗ് പദ്ധതിയിടുന്നുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കും. കൂടാതെ, ഉപഭോക്താവിന്റെ ഒന്നിലധികം ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതിനാൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. വ്യത്യസ്ഥത ക്യാമറകൾ ഉപയോഗിച്ച് ഒന്നിലധികം തവണ സ്കാൻ ചെയ്താലാണ് കൂടുതൽ കൃത്യമായ ദൃശ്യം ലഭിക്കുക.

Also Read: മതവിദ്യാഭ്യാസത്തിന്റെ പേരിൽ സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്: ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button