KeralaNews

സഞ്ചാരികളെ ആകർഷിക്കാൻ വിന്റർഫീൽ, അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ റിസോർട്ട് ഇന്ന് ഉദ്ഘാടനം ചെയ്യും

വിന്റർഫീൽ ഹോട്ടൽസ് ആൻഡ് റിസോർട്ട് ലിമിറ്റഡിന്റെ മൂന്നാമത്തെ സംരംഭമാണ് വിന്റർഫീൽ വെനീസ്

ആലപ്പുഴ: സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി വിന്റർഫീൽ. ഇത്തവണ അത്യാധുനിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ഏറ്റവും പുതിയ റിസോർട്ടാണ് വിന്റർഫീൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിന്റർഫീൽ വെനീസാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. വിന്റർഫീൽ ചെയർമാൻ കെ.വി അബ്ദുൽ ഹമീദ് ഇന്ന് രാവിലെ 10 മണിക്ക് വിന്റർഫീലിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

വിന്റർഫീൽ ഹോട്ടൽസ് ആൻഡ് റിസോർട്ട് ലിമിറ്റഡിന്റെ മൂന്നാമത്തെ സംരംഭമാണ് വിന്റർഫീൽ വെനീസ്. 5 ബെഡ്റൂമുകൾ ഉൾക്കൊള്ളിച്ച ഹൗസ് ബോട്ടിനൊപ്പമാണ് റിസോർട്ട് പ്രവർത്തിക്കുക. റിപ്പോർട്ടുകൾ പ്രകാരം, വിന്റർഫീലിന്റെ മറ്റു രണ്ടു റിസോർട്ടുകൾ കൂടി ഉദ്ഘാടനത്തിനുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. വിന്റർഫീൽ വൈത്തിരി വുഡ്സ് എന്ന പേരിൽ വയനാട്ടിലും വിന്റർഫീൽ മൗണ്ടൻ എന്ന പേരിൽ കൊടൈക്കനാലിലുമാണ് റിസോർട്ടുകൾ ഉടൻ പ്രവർത്തനമാരംഭിക്കുന്നത്.

Also Read: റോഡ് മുറിച്ചു കടക്കവെ ഒമ്നി വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button