News

ചാരായ നിര്‍മാണം നടത്തിയ യുവാവ്​ പിടിയില്‍: 210 ലി​റ്റ​ര്‍ കോ​ട​യും, ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്തു

തെ​ള്ളി​യൂ​ര്‍ കു​രി​ശു ജ​ങ്​​ഷ​നി​ല്‍ തെ​ക്കേ മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ വാ​ടകയ്​ക്ക് താ​മ​സി​ക്കു​ന്ന കു​ട്ട​നാ​ട് ത​ല​വ​ടി ക​ള​ങ്ങ​ര പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷി​നെ​യാ​ണ് (37) എക്സൈസ് പിടികൂടിയത്

മ​ല്ല​പ്പ​ള്ളി: തെ​ള്ളി​യൂ​ര്‍ പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് സംഘം നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ചാ​രാ​യം നി​ര്‍​മി​ച്ച യു​വാ​വ്​ അറസ്റ്റില്‍. തെ​ള്ളി​യൂ​ര്‍ കു​രി​ശു ജ​ങ്​​ഷ​നി​ല്‍ തെ​ക്കേ മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ വാ​ടകയ്​ക്ക് താ​മ​സി​ക്കു​ന്ന കു​ട്ട​നാ​ട് ത​ല​വ​ടി ക​ള​ങ്ങ​ര പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷി​നെ​യാ​ണ് (37) എക്സൈസ് പിടികൂടിയത്.

Read Also : സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന. ഇ​യാ​ളി​ല്‍ ​നി​ന്നും 210 ലി​റ്റ​ര്‍ കോ​ട​യും, നാ​ല് ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റി​വ് ഓ​ഫിീസ​ര്‍ അ​നി​ല്‍​കു​മാ​ര്‍, സി.​ഇ.​ഒ മാ​രാ​യ വി​ജ​യ​ദാ​സ്, സു​മോ​ദ് കു​മാ​ര്‍, ജി. ​പ്ര​വീ​ണ്‍, വ​നി​ത സി.​ഇ.​ഒ സ​രി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button