NewsMobile PhoneTechnology

ഷവോമി 12 പ്രോ: റിവ്യൂ

6.73 ഇഞ്ച് 2കെ 120 ഹെർട്സ് ലിടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഷവോമിയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 12 പ്രോ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനായ ഈ സ്മാർട്ട്ഫോണിൽ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

6.73 ഇഞ്ച് 2കെ 120 ഹെർട്സ് ലിടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3,200 × 1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്.

Also Read: നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്: 20 ദിവസത്തിനിടെ 581 കേസുകൾ, 593 പ്രതികൾ അറസ്റ്റിൽ

50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 62,999 രൂപയും, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 66,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button