CricketNewsSports

വീണ്ടും അട്ടിമറിക്കാൻ അയര്‍ലന്‍ഡ്: ഇംഗ്ലണ്ടിന് ടോസ്

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുത്തു. സൂപ്പര്‍ 12ല്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനെ പരാജയപ്പെടുത്തിയപ്പോൾ അയര്‍ലന്‍ഡ് ശ്രീലങ്കയോട് തോറ്റു. അയര്‍ലന്‍ഡിന് ഇന്നത്തെ മത്സരം ജയിച്ച് സെമി പ്രതീക്ഷ നിലനിർത്തേണ്ടതുണ്ട്.

2011ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് ഒരിക്കലും മറക്കാനിടയില്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അയര്‍ലന്‍ഡ് നടത്തിയതിന്‍റെ ഓര്‍മകളും ഇന്നത്തെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അയര്‍ലന്‍ഡിന് ശക്തി പകരും. 2011ലെ പ്രകടനം ആവര്‍ത്തിക്കുകയാണ് ഇത്തവണത്തെയും ലക്ഷ്യമെന്ന് ടോസ് നഷ്ടമായശേഷം അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡി ബാല്‍ബിറിന്‍ പറഞ്ഞു.

ജിമ്മി ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡും ടിം ബ്രസ്നനുമടങ്ങുന്ന ഇംഗ്ലീഷ് ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും ആക്രമിച്ച് ഐറിഷ് വീര്യം എന്താണെന്ന് ഇംഗ്ലണ്ടിനെ പഠിപ്പിച്ചായിരുന്നു അന്ന് കെവിൻ ഒബ്രയാന്‍റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. 63 പന്തിൽ 113 റൺസെടുത്ത് കെവിൻ പുറത്താകുമ്പോൾ അയർലൻഡ് വിജയത്തിനടുത്തെത്തിയിരുന്നു.

328 റൺസ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെയാണ് അയർലൻഡ് ബെംഗളൂരുവിൽ മറികടന്നത്. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറിയും അന്ന് കെവിൻ ഒബ്രയാൻ സ്വന്തം പേരിലെഴുതി.

Read Also:- കണ്ണൂരില്‍ ചാത്തോടം ബീച്ചിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

അയര്‍ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി (ക്യാപ്റ്റൻ), ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ഫിയോൺ ഹാൻഡ്, ബാരി മക്കാർത്തി, ജോഷ്വ ലിറ്റിൽ

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ജോസ് ബട്ട്‌ലർ(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), അലക്‌സ് ഹെയ്‌ൽസ്, ഡേവിഡ് മലൻ, ബെൻ സ്റ്റോക്‌സ്, ലിയാം ലിവിംഗ്‌സ്റ്റൺ, ഹാരി ബ്രൂക്ക്, മൊയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button