NewsMobile PhoneTechnology

POCO F4: കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ബ്രാൻഡാണ് POCO. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ POCO അവതരിപ്പിച്ചിട്ടുണ്ട്. 35,000 രൂപയ്ക്ക് താഴെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് POCO F4. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയും 20 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. 33,999 രൂപ മുതലാണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button