Music AlbumsNewsMusicEntertainment

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രഞ്ജിത്ത് ജയരാമൻ ആലപിച്ച ‘പൂവാങ്കുരുന്നിലെ’ എന്ന ഗാനം ശ്രദ്ധനേടുന്നു

തിരുവനന്തപുരം: നാട്ടിൽ മാത്രമല്ല, മനസ്സിലും പച്ചപ്പു നഷ്ടമാകുന്നൊരു കാലത്ത് നാട്ടോർമ്മകളെ ഒരു ഊഞ്ഞാലിലെന്ന പോലെ ഇരുത്തി ചെറുകാറ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു മനോഹര ഗാനം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സേതു ആനന്ദ് സംഗീതം നൽകി രഞ്ജിത്ത് ജയരാമൻ ആലപിച്ച ‘പൂവാങ്കുരുന്നിലെ’ എന്ന ഗാനം ശ്രദ്ധനേടുന്നു. ഗാനത്തിന് ഗൃഹാതുരത്വം തുളുമ്പുന്ന വരികൾ ഒരുക്കിയത് രാജേഷ് പിന്നാടനാണ്.

ഓണപ്പാട്ടിന്റെ മട്ടും നാടൻ പാട്ടിന്റെ ശീലും ഓർമ്മപ്പാട്ടിന്റെ തുടിപ്പും പ്രണയപ്പാട്ടിന്റെ തോന്നലും നിറച്ചെഴുതിയ വരികളും ഈണവുമാണ് ഗാനത്തിന്റെ പ്രത്യേകത. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ബിജിബാൽ, ജസ്റ്റിൻ വർഗീസ് എന്നിവരാണ് ഗാനം റിലീസ് ചെയ്‌തത്. പ്രിൻസ് ആന്റണി (ക്രിയേറ്റിവ് ഡയറക്ടർ ), നിധീഷ് ഭാരതി (ഇല്ലസ്ട്രേഷൻ), രാഹുൽ രാജു (അനിമേഷൻ) എന്നിവരാണ് ഈ നൊസ്റ്റാൾജിക് അനിമേഷൻ വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button