NewsMobile PhoneTechnology

ഇൻഫിനിക്സ് നോട്ട് 12 പ്രോ: ഓഫർ വിലയിൽ വാങ്ങാൻ അവസരം

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇൻഫിനിക്സ് നോട്ട് 12 പ്രോ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ വാങ്ങാൻ അവസരം. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 108 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്.

Also Read: ആർക്കിയൻ കെമിക്കൽ ഐപിഒ നവംബർ 9 മുതൽ

5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ പുറത്തിറക്കിയിരിക്കുന്നത്. 2 ടിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 17,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button