NewsTechnology

റിയൽമി സി30: വിലയും സവിശേഷതയും അറിയാം

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. നിരവധി തരത്തിലുള്ള വേരിയന്റുകൾ റിയൽമി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്ഥ സവിശേഷതകളോട് കൂടിയ സ്മാർട്ട്ഫോണാണ് റിയൽമി സി30. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 ആണ് പിക്സൽ റെസല്യൂഷൻ. യൂനിസോക് ടൈഗർ ടി612 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: മുത്തൂറ്റ് ഫിനാൻസ്: രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം

5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. പ്രധാനമായും രണ്ട് കളർ വേരിയന്റിലാണ് റിയൽമി സി30 പുറത്തിറക്കിയിരിക്കുന്നത്. ലീക്ക് ബ്ലൂ, ബാംബൂ ഗ്രീൻ എന്നിവയാണ് കളർ വേരിയന്റുകൾ. 8 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ മോഡലിന്റെ വില 6,685 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button