NewsMobile PhoneTechnology

മൈക്രോമാക്സ് ഇൻ ടു ബി: റിവ്യൂ

ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധിയാകർഷിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മൈക്രോമാക്സ്. നിരവധി സവിശേഷതകൾ ഉള്ള ഒട്ടനവധി മോഡലുകൾ ഇതിനോടകം മൈക്രോമാക്സ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് മൈക്രോമാക്സ് ഇൻ ടു ബി. ഇവയുടെ മറ്റു സവിശേഷതകൾ അറിയാം.

6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600 × 720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ഒക്ട കോർ UniSOC T610 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: ബെഡ് ഷീറ്റ് ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും കഴുകിയില്ലെങ്കില്‍ മൂന്ന് രോഗങ്ങള്‍ ഉറപ്പ്

13 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. 4 ജിബി വേരിയന്റിന് 7,999 രൂപയും, 6 ജിബി വേരിയന്റിന് 8,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button