KeralaNewsLife Style

തൃശ്ശൂരിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ മുപ്പതോളം യാത്രക്കാര്‍, നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തൃശ്ശൂര്‍ കൊണ്ടാഴിയിലാണ് ബസ് പാടത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

തൃശ്ശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന ‘സുമംഗലി’ ബസാണ് അപകടത്തില്‍പ്പെട്ടത്. സൗത്ത്‌കൊണ്ടാഴിയില്‍ വെച്ച് റോഡിന് സൈഡില്‍ താഴെയുള്ള പാടത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടമുണ്ടായത്.

ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button