News

ഹോസ്റ്റല്‍ സമയ വിഷയം: പ്രായപൂര്‍ത്തിയായ പൗരന്മാരെ ഇഷ്ടമുള്ളിടത്ത് പോകാന്‍ അനുവദിച്ചുകൂടേ?: ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ബുധനാഴ്ച സർക്കാർ നിലപാട് അറിയിക്കണം. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു പോകാന്‍ അനുവദിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന വനിതാ കമ്മിഷനും ബുധനാഴ്ച നിലപാട് അറിയിക്കും.

നിലവിൽ രാത്രി പത്തുമണിക്ക് മുന്‍പ് പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിനുള്ളില്‍ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ നിയമം. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുന്നതിനാൽ പിന്നീട് വരുന്ന വിദ്യാര്‍ത്ഥികള്‍ ഏറെ നേരം പുറത്തുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനെതിരേയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments


Back to top button