NewsBusiness

വാട്സ്ആപ്പ് സേവനവുമായി എസ്ബിഐ, അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിനായി ആദ്യം തന്നെ ബാങ്കിന്റെ വാട്സ്ആപ്പ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കാൻ വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. എടിഎമ്മിൽ പോകാതെയും, ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാതെയും വാട്സ്ആപ്പ് മുഖാന്തരം ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. അവ എങ്ങനെയെന്ന് പരിചയപ്പെടാം.

വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിനായി ആദ്യം തന്നെ ബാങ്കിന്റെ വാട്സ്ആപ്പ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി WAREG ടൈപ്പ് ചെയ്തതിനു ശേഷം സ്വന്തം അക്കൗണ്ട് നമ്പർ നൽകി 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. തുടർന്ന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിച്ചെന്ന് അറിയിച്ച് എസ്ബിഐ എസ്എംഎസായി തന്നെ മറുപടി നൽകും.

Also Read: ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ ആറ് പേർ മരിച്ചു

തുടർന്ന് 9022690226 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്തതിനു ശേഷം വാട്സ്ആപ്പിൽ ‘Hi’ എന്ന മെസേജ് അയക്കുക. ഇതോടെ, വാട്സ്ആപ്പ് മുഖാന്തരം വാഗ്ദാനങ്ങൾ ചെയ്യുന്ന സേവനങ്ങളുടെ പട്ടിക ലഭിക്കുന്നതാണ്. ഇതിൽ നിന്നും ഉപഭോക്താവിന് ആവശ്യാനുസരണം ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. അക്കൗണ്ട് ബാലൻസ്, അക്കൗണ്ട് മിനി സ്റ്റേറ്റ്മെന്റ്, എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് ഉപേക്ഷിക്കാനുള്ള ഓപ്ഷൻ എന്നിവയാണ് ദൃശ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button