NewsTechnology

റിയൽമി ജിടി നിയോ 3 5ജി: വിലയും സവിശേഷതയും അറിയാം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്നത് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള സ്മാർട്ട്ഫോണുകൾ വരെ റിയൽമി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ റിയൽമിയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റിയൽമി ജിടി നിയോ 3 5ജി സ്മാർട്ട്ഫോണുകൾ. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,930×1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: ഒറ്റ സിഗരറ്റ് വില്‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു, വില്‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 65 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. 31,999 രൂപ മുതലാണ് റിയൽമി ജിടി നിയോ 3 5ജി സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button