News

രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’: അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു എന്നിവർ നായകനിരയിൽ

കൊച്ചി: അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘തിമിംഗലവേട്ട’. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ പൊളിറ്റിക്കൽ സറ്റയർ മൂവി, വിഎംആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു. ഡിസംബർ ഇരുപത്തിയൊന്നിന് തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രമേഷ് പിഷാരടി, ജഗദീഷ,മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, പിപി കുഞ്ഞികൃഷ്ണൻ മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) രാധികാ നായർ (അപ്പൻ ഫെയിം) എന്നിവരും പ്രധാന അഭിനേതാക്കളാണ്.

മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിന്‍റെ ഉല്‍പാദനം തടയാൻ കരിമ്പിൻ ജ്യൂസ്

ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഹരി സുധൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ,

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button