News

ഭരണഘടനാവിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണം, ഹൈക്കോടതി നോട്ടിസ്

കൊച്ചി: മുൻ മന്ത്രിസജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ, സർക്കാരിന് ഹൈക്കോടതി നോട്ടിസ്. സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ പോലീസ് റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന് ഹൈക്കോടതി നോട്ടിസ് നൽകിയത്. കേസ് സിബിഐയോ കർണാടക പോലീസോ അന്വേഷിക്കണം എന്ന, പരാതിക്കാരനായ അഭിഭാഷകൻ ബിജു നോയലിന്റെ ഹർജിയിലാണ് നടപടി.

നേരത്തെ, സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോ‍ർട്ട് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുന്നവർക്ക് മുന്നറിയിപ്പ്, ഈ രാജ്യത്ത് നിയമക്കുരുക്കിൽ അകപ്പെട്ടേക്കാം

മന്ത്രിയായിരിക്കെ സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പോലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്നായിരുന്നു മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ സജി ചെറിയാന്റെ പ്രസ്താവന. പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button