News

‘സുശാന്തിന്റെ കാമുകി റിയയെ 44 തവണ വിളിച്ചു’ ആദിത്യ താക്കറെയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ലോക് സഭയിൽ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സുശാന്തിന്റെ മരണത്തോട് അനുബന്ധിച്ച് നിരവധി ആരോപണങ്ങൾ കങ്കണ ഉൾപ്പെടെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായിരുന്ന ആദിത്യ താക്കറെയ്‌ക്കെതിരെ ആരോപിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ശിവസേന ഷിൻഡെ വിഭാഗത്തിലെ ലോക്സഭാംഗം രാഹുൽ ഷിവാലെയാണ് സുശാന്തിന്റെ മരണത്തിൽ ആദിത്യയുടെ പങ്ക് ചോദ്യം ചെയ്തത്.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്ക് 44 ഫോൺകോളുകളാണ് ‘എയു’(AU) എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽനിന്ന് വന്നത്. എയു എന്നത് ആദിത്യ താക്കറെയാണെന്ന് ബിഹാർ പൊലീസ് അറിയിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചതായാണ് റിപ്പോർട്ട്.

സുശാന്തിന്റെ മരണം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ സിബിഐ അന്വേഷണം എവിടെയെത്തിയെന്നും ആരാഞ്ഞു. ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരും ബിജെപി അംഗങ്ങളും മഹാരാഷ്ട്ര നിയമസഭാ വളപ്പിൽ ‘ആരാണ് എയു’ എന്ന ബാനർ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു. അതേസമയം, ആരോപണങ്ങൾ ഉന്നയിക്കുന്നവരോടെല്ലാം സ്നേഹം മാത്രമാണുള്ളതെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button