News

ഇപിയുടെ കാര്യത്തിൽ നടന്നത് അധികാര ദുർവിനിയോഗം, വിഷയം പരിശോധിക്കേണ്ടത് പാ‍ർട്ടിയല്ല ജുഡീഷ്യൽ അന്വേഷണം വേണം: കെ മുരളീധരൻ

കോഴിക്കോട്: സിപിഎമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ രംഗത്ത്. കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ദുരുപയോഗം ചെയ്തുവെന്നും ഇതേവരെ ഈ ആരോപണങ്ങൾ ഇപി നിഷേധിച്ചിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഗുരുതരമായ വിഷയം പാ‍ർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

ഫ്ലിപ്കാർട്ട്: ഇയർ എൻഡ് സെയിലിന് തുടക്കം, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം

ഭരണത്തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാ‍ർക്സിസ്റ്റ് പാർട്ടി സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അധികാര ദുർവിനിയോഗമാണ് ഇപിയുടെ കാര്യത്തിൽ നടന്നത്. പി ജയരാജനെതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാർട്ടി അന്വേഷിക്കട്ടെ,’ കെമുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button