News

നരേന്ദ്രമോദിയാണ് ബിജെപിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർത്ഥി: മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുമെന്ന് ഹിമന്ത ബിശ്വ ശർമ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും തുടർച്ചയായ മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘ആർക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാം, എന്നാൽ വെള്ളി, വെങ്കല മെഡലുകൾ ആർക്കാണ് ലഭിക്കുക എന്നതാണ് എന്‍റെ ചിന്ത. ജനങ്ങളുടെ അനുഗ്രഹത്തോടെ മോദി വീണ്ടും അധികാരത്തിലെത്തും’ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ആർഎസ്എസും ബിജെപിയും തന്‍റെ ഗുരുവാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനും ഹിമന്ത ബിശ്വ ശർമ മറുപടി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അദ്ദേഹം നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കണമെന്നും ഭാരത് മാതയുടെ കൊടിക്കു മുന്നിൽ തലകുനിക്കുകയും ഗുരുദക്ഷിണ സമർപ്പിക്കുകയും ചെയ്യണമെന്നും ബിശ്വ ശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button