കോടികളുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഏറ്റവും കൂടുതൽ നിക്ഷേപം വൈദ്യുത വാഹന ബാറ്ററി ഉൽപ്പാദന മേഖലയിലാണ്

തമിഴ്നാട്ടിലേക്ക് വീണ്ടും കോടികളുടെ നിക്ഷേപമെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെ വിവിധ വ്യവസായ മേഖലകളിലേക്കാണ് കോടികളുടെ നിക്ഷേപം എത്തിയത്. ഇത്തവണ 15,610.43 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് തമിഴ്നാട് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ, 8,876 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

ഏറ്റവും കൂടുതൽ നിക്ഷേപം വൈദ്യുത വാഹന ബാറ്ററി ഉൽപ്പാദന മേഖലയിലാണ്. ഇതിനുപുറമേ, വാഹന ഘടക നിർമ്മാണ യൂണിറ്റുകൾ, വയർലെസ് സാങ്കേതികവിദ്യ, വസ്ത്ര നിർമ്മാണം, ഓക്സിജൻ നിർമ്മാണ യൂണിറ്റ് തുടങ്ങിയ മേഖലകളിലേക്കും നിക്ഷേപം എത്തിയിട്ടുണ്ട്. പുതിയ പദ്ധതികൾ കൃഷ്ണഗിരി, തേനി, പുതുക്കോട്ട തുടങ്ങിയ ജില്ലകളിലും, ചെന്നൈയ്ക്ക് സമീപമുള്ള നഗരങ്ങളിലുമാണ് ആരംഭിക്കുക. 2021-ൽ ഏകദേശം 1.5 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടിൽ എത്തിയതെന്ന് ഡിഎംഎ സർക്കാർ വ്യക്തമാക്കി.

Also Read: സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വരുന്നതിനാൽ, അതിന്റെ അനുബന്ധ പദ്ധതികളും ലഭിച്ചിട്ടുണ്ട്. കൂടാതെ, ടാറ്റ പവർ തിരുനെൽവേലി ഗംഗൈകൊണ്ടയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്. ശിവകാശിക്കടുത്ത് കേന്ദ്രസർക്കാരിന്റെ ടെക്സ്റ്റൈൽ പാർക്കും ഉടൻ പ്രവർത്തനമാരംഭിക്കുന്നതാണ്.

Share
Leave a Comment