NewsAutomobile

ഓട്ടോ എക്സ്പോയിൽ തരംഗമാകാൻ പുതിയ ഇവി സെഡാനുമായി ബിവൈഡി എത്തുന്നു

ബിവൈഡിയുടെ 'ഓഷ്യൻ ഏസ്തെറ്റിക്' ഡിസൈൻ പിന്തുടരുന്ന വാഹനമാണ് സീൽ

നീണ്ട കാലയളവിന് ശേഷം ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023- ൽ തരംഗം സൃഷ്ടിക്കാൻ പുതിയ ഇവി സെഡാനുമായി ബിവൈഡി എത്തും. സീൽ എന്ന പേരിട്ടിരിക്കുന്ന ഈ വാഹനം ടെസ്‌ല മോഡൽ 3- യുടെ എതിരാളികളായാണ് അറിയപ്പെടുന്നത്. 700 കിലോമീറ്റർ റേഞ്ച് ഉള്ള ഇവിയുടെ പ്രധാന സവിശേഷതകൾ അറിയാം.

ബിവൈഡിയുടെ ‘ഓഷ്യൻ ഏസ്തെറ്റിക്’ ഡിസൈൻ പിന്തുടരുന്ന വാഹനമാണ് സീൽ. 4,800 എംഎം നീളവും, 1,875 എംഎം വീതിയും, 1,460 എംഎം ഉയരവും 2,920 എംഎം വീൽബേസുമാണ് ഇവയ്ക്ക് ഉള്ളത്. കൂപ്പെ പോലുള്ള ഓൾ- ഗ്ലാസ് റൂഫ്, ഫ്ലഷ്- ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

Also Read: കോഴിക്കോട് കേന്ദ്രീകരിച്ച് പുരാവസ്തുക്കള്‍ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി

ഫ്ലോട്ടിംഗ് ടച്ച് സ്ക്രീൻ സെൻട്രൽ എസി വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നവയാണ്. അതിനു താഴെയായി വിവിധ ഡ്രൈവ് മോഡുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡ്രൈവ് സെലക്ടറും, ഒരു സ്ക്രോൾ വീലും നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഹീറ്റഡ് വിൻഡ് സ്ക്രീൻ, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡുകൾ തുടങ്ങിയ ഫംഗ്ഷനുകൾക്കായുള്ള ബേസിക് കൺട്രോളുകളും സെന്റർ കൺസോളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button