News

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അപരനും: വൈറലായി വീഡിയോ

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രാഹുൽ ഗാന്ധിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുലിന്റെ അപരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നടന്ന യാത്രയ്ക്കിടെ, രാഹുലിന്റെ മുഖച്ഛായയുള്ള ഫൈസൽ ചൗധരി എന്ന യുവാവാണ് ശ്രദ്ധനേടിയത്. രാഹുലിനെ പോലെ തന്നെ വെളുത്ത നിറത്തിലുള്ള പോളോ ടി-ഷർട്ട് ധരിച്ചാണ് അപരനായ ഫൈസലും ഭാരത് ജോഡോ യാത്രയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫൈസലിനൊപ്പം നടക്കുന്ന മറ്റ് കോൺഗ്രസ് പ്രവർത്തകരേയും വീഡിയോയിൽ കാണാം.

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? പോകോയുടെ ഈ മോഡലിനെ കുറിച്ച് അറിയൂ

മീററ്റ് കോൺഗ്രസ് കമ്മിറ്റി അംഗമാണ് താനെന്നും ജനുവരി മൂന്നാം തീയതി വൈകുന്നേരം മുതലാണ് യാത്രയിൽ പങ്കെടുത്തതെന്നും ഫൈസൽ വിഡിയോയിൽ പറയുന്നു. രാഹുലിനെ പോലെയാണ് താനെന്ന് ആളുകൾ പറയുമ്പോൾ നല്ല സുഖം തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തന്നോടൊപ്പം ചിത്രങ്ങൾ എടുക്കുന്നുണ്ടെന്നും ഇവയൊക്കെ താൻ ആസ്വദിക്കുന്നുണ്ടെന്നും ഫൈസൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button