ഒമാൻ സുൽത്താന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ

അബുദാബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ ഭരണാധികാരിയ്ക്ക് അഭിനന്ദന സന്ദേശം അയച്ചു.

Read Also: അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി കുഴിച്ച കുഴി മൂടാൻ നടപടിയെടുക്കാതെ അധികൃതർ : രക്ഷിതാക്കള്‍ ആശങ്കയില്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഒമാനിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീകിന്റെ നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയായ സാഹചര്യത്തിലാണ് യുഎഇ നേതാക്കൾ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയച്ചത്.

2020 ജനുവരി 11നാണ് സുൽത്താൻ അധികാരം ഏറ്റെടുത്തത്.

Read Also: ‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ‘ഹിന്ദുസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും കപിൽ സിബലും

Share
Leave a Comment