NewsBeauty & Style

കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറം അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

കൺതടത്തിലെ കറുപ്പ് നിറം അകറ്റാൻ തക്കാളി നീര് വളരെ നല്ലതാണ്

മിക്ക ആളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ പ്രധാനമാണ് കണ്ണുകൾക്ക് ചുറ്റുമുണ്ടാകുന്ന ഇരുണ്ട നിറം. ഉറക്കമില്ലായ്മയും, സ്ട്രെസും, ഡിജിറ്റൽ സ്ക്രീനുകൾക്കു മുന്നിൽ അധിക നേരം ചിലവഴിക്കുന്നതും കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒട്ടനവധി പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

കൺതടത്തിലെ കറുപ്പ് നിറം അകറ്റാൻ തക്കാളി നീര് വളരെ നല്ലതാണ്. അൽപം തക്കാളി നീര് എടുത്തതിനു ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇതിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുവാക്കാൻ കൂടി സഹായിക്കും.

Also Read: വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബീൻസ്!

കണ്ണിനു ചുറ്റും ഉണ്ടാകുന്ന ഇരുണ്ട നിറം അകറ്റാൻ ഏറ്റവും മികച്ച ഒന്നാണ് അവാക്കാഡോ. അവാക്കാഡോയുടെ പൾപ്പും ബദാം ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കും.

ബദാം പരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് അകറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button