News

റെയിൽവേ മേൽപാലത്തിനടിയിലെ പറമ്പിൽ തീപിടുത്തം

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ആണ് തീപിടുത്തമുണ്ടായത്

വടക്കാഞ്ചേരി: അത്താണി റെയിൽവേ മേൽപാലത്തിനടിയിൽ വൻ അഗ്നിബാധ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ആണ് തീപിടുത്തമുണ്ടായത്. റെയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശത്തെ തീപിടിത്തം ജനങ്ങളിൽ പരിഭ്രാന്തി പരത്തി.

Read Also : പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും ലഭ്യമാകും

ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് പിറക് വശത്താണ് തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലുകളും അടിക്കാടുകളും ആണ് കത്തിനശിച്ചത്. തുടർന്ന്, വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Read Also : ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലര്‍ ഫ്രണ്ട് സര്‍വ്വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു: എന്‍ഐഎ

കഴിഞ്ഞ വർഷവും മേഖലയിൽ സമാനമായ രീതിയിൽ അഗ്നിബാധയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button