NewsMobile PhoneTechnology

റിയൽമി 9 എസ്ഇ 5ജി: റിവ്യൂ

48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന പ്രമുഖ നിർമ്മാതാക്കളാണ് റിയൽമി. ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ റിയൽമി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റിയൽമി 9 എസ്ഇ 5ജി. ബഡ്ജറ്റ് റേഞ്ചിൽ മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് റിയൽമി 9 എസ്ഇ 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടി: എംഎല്‍എ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിയില്‍

48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 199 ഗ്രാം മാത്രമാണ് ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 17,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button