NewsMobile PhoneTechnology

ഐഫോൺ 14 പ്ലസ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? വിലക്കുറവിൽ വാങ്ങാൻ അവസരം

ഐഫോൺ 14 പ്ലസ് ഹാൻഡ്സെറ്റുകൾ 12,000 രൂപ കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്

ഐഫോൺ സ്വന്തമാക്കുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹമാണ്. പ്രീമിയം ലിസ്റ്റിലെ ഫോണുകളായതിനാൽ ഐഫോണുകൾക്ക് താരതമ്യേന വില കൂടുതലാണ്. എന്നാൽ, വമ്പിച്ച വിലക്കുറവിൽ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 പ്ലസ് വാങ്ങാനുള്ള അവസരമാണ് ഉപയോക്താക്കൾക്കായി ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

ഐഫോൺ 14 പ്ലസ് ഹാൻഡ്സെറ്റുകൾ 12,000 രൂപ കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, 89,900 രൂപയുടെ ഐഫോൺ 14 പ്ലസ് 76,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇതിന് പുറമേ, എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനമാണ് വിലക്കിഴിവ് ലഭിക്കുക. കൂടാതെ, എക്സ്ചേഞ്ച് ഓഫർ വഴി 21,400 രൂപ വരെ ലാഭിക്കാനുള്ള അവസരവും ഉണ്ട്.

Also Read: 4കെ 3ഡിയിൽ ‘ടൈറ്റാനിക്’ തിയേറ്ററുകളിലേക്ക്

shortlink

Related Articles

Post Your Comments


Back to top button