NewsMobile PhoneTechnology

റെഡ്മി നോട്ട് 10എസ്: റിവ്യൂ

കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉള്ള ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റെഡ്മി നോട്ട് 10എസ്

ഷവോമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റെഡ്മി നോട്ട് 10എസ്. വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി സവിശേഷതകൾ ഈ ഹാൻഡ്സെറ്റിൽ ഷവോമി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉള്ള ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റെഡ്മി നോട്ട് 10എസ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. കൂടാതെ, 2400×1080 പിക്സൽ റെസലൂഷനും ഉണ്ട്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദ്ദിച്ചു: ഉദ്യോഗസ്ഥൻ അറസ്റ്റിൽ

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ, 2 മെഗാ പിക്സൽ ഡപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 13,999 രൂപയും 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 14,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button