ആരോഗ്യമേഖലയിലെ കേരള മോഡലിനെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു വാർത്ത കൂടി പുറത്ത്. പൊതുഗതാഗതത്തെ കുറിച്ച് ഘോരം പ്രസംഗിക്കുന്ന നേതാക്കൾ ഒരിക്കൽ പോലും പൊതുഗതാഗതത്തെ ആശ്രയിച്ചിട്ടില്ലെന്നതാണ് വസ്തുത. അതെ ഇരട്ടത്താപ്പ് തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും കാണുന്നത്. സർക്കാർ സ്‌കൂളുകളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തെ കുറിച്ച് പിണറായി സർക്കാർ ഘോരം പ്രസംഗിക്കുമ്പോഴും, മന്ത്രി അടക്കമുള്ളവരുടെ മക്കളെ പബ്ലിക് സ്‌കൂളുകളിൽ ആണ് പഠിപ്പിക്കുന്നത് എന്ന വസ്തുത ഇവരുടെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നത്. കവി പി രാമൻ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തന്റെ മകളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുമ്പോൾ കേരളത്തിന്റെ വ്യവസായ മന്ത്രി പി രാജീവ് അദ്ദേഹത്തിന്റെ മകളെ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ മകൾക്ക് മികച്ച പ്രകടനത്തിനുള്ള അവാർഡ് കിട്ടിയ ദേശാഭിമാനിയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘ഞാൻ എന്റെ മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്നു. കേരളത്തിന്റെ വ്യവസായ മന്ത്രി പി. രാജീവ് അദ്ദേഹത്തിന്റെ മകളെ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ പഠിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിക്കുന്നു’, കവി പി രാമൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Leave a Comment