Kallanum Bhagavathiyum
NewsMobile PhoneTechnology

സാംസംഗ് ഗാലക്സി എസ്22 5ജി: വിലയും സവിശേഷതയും അറിയാം

50 മെഗാപിക്സൽ, 10 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഫീച്ചർ ഫോണുകൾ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട്ഫോണുകളും സാംസംഗ് ഇതിനോടകം വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകളാണ് സാംസംഗിന്റെ പ്രധാന പ്രത്യേകത. പ്രീമിയം റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗിന്റെ സ്മാർട്ട്ഫോണാണ് സാംസംഗ് ഗ്യാലക്സി എസ്22 5ജി. പുറത്തിറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ കൂടിയാണ് സാംസംഗ് ഗ്യാലക്സി എസ്22 5ജി. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2,340 പിക്സൽ റെസൊലൂഷനും, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം എസ്എം8450 സ്നാപ്ഡ്രാഗൺ 8 ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ‘മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ ചരിത്രം’: അഞ്‍ജു പാർവതി

50 മെഗാപിക്സൽ, 10 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 10 മെഗാപിക്സലാണ് സെൽഫി ക്യാമറ. 12 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും, 15 വാട്സ് വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. ഫാന്റം ബ്ലാക്ക്, വൈറ്റ്, പിങ്ക് ഗോൾഡ്, ഗ്രീൻ, ഗ്രാഫൈറ്റ്, സ്കൈ ബ്ലൂ, വയലറ്റ്, ക്രീം, പർപ്പിൾ എന്നിങ്ങനെ വിവിധ കളർ വേരിയന്റുകളിൽ സാംസംഗ് ഗാലക്സി എസ്22 5ജി വാങ്ങാൻ സാധിക്കും. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 51,490 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button