NewsMobile PhoneTechnology

വിവോ വി17 പ്രോ: റിവ്യൂ

ലൈറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രീമിയം മോഡൽ ഫോണുകൾ വരെ വിവോ പുറത്തിറക്കാറുണ്ട്. വിപണിയിൽ ഇന്നും ജനപ്രീതി നിലനിൽക്കുന്ന വിവോയുടെ ഹാൻഡ്സെറ്റാണ് വിവോ വി17 പ്രോ. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.4 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2240 പിക്സൽ റെസലൂഷനും, ഗൊറില്ല പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 675 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 9 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലൈറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.

Also Read: ‘മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം, പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ’: നിമിഷപ്രിയയുടെ അമ്മ

48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 13 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൽഫി ക്യാമറ ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പ്രവർത്തിക്കുന്ന വിവോ വി17 പ്രോ ഹാൻസെറ്റുകളുടെ വിപണി വില 28,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button