വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു, ജനങ്ങള്‍ക്ക് ഇരുട്ടടിയായി പുതിയ നിരക്ക്

വിവിധ സ്ലാബുകളില്‍ 50 രൂപ മുതല്‍ 550 രൂപ വരെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു. ഫെബ്രുവരി മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വര്‍ധന. വിവിധ സ്ലാബുകളില്‍ 50 രൂപ മുതല്‍ 550 രൂപ വരെ കൂടും. 15,000 ലിറ്റര്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വെള്ളക്കരം ഇല്ല. ഫ്‌ളാറ്റുകളുടെ ഫിക്‌സഡ് ചാര്‍ജ് 55.13രൂപ.

Read Also: ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായവുമായി യുഎഇ

5000 ലിറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികമായി നല്‍കണം.

5000 മുതല്‍ 10,000 വരെ- 72.05 രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികം നല്‍കണം.

10000 മുതല്‍ 15000 ലിറ്റര്‍ വരെ- മിനിമം ചാര്‍ജ് 144.10 രൂപ. പതിനായിരം ലിറ്റര്‍ കഴിഞ്ഞാല്‍ ഓരോ ആയിരം ലിറ്ററിനും 15.51 രൂപ കൂടി അധികം നല്‍കണം.

 

Share
Leave a Comment