NewsMobile PhoneTechnology

റിയൽമി നോർസോ 50എ: റിവ്യൂ

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് റിയൽമി ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ പുറത്തിറക്കുന്നത്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൺലൊന്നാണ് റിയൽമി നോർസോ 50എ. പുറത്തിറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ഈ ഹാൻഡ്സെറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. റിയൽമി നോർസോ 50എ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600 × 720 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായും ബ്ലാക്ക് കളർ വേരിയന്റിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റുകളുടെ ഭാരം 207 ഗ്രാം മാത്രമാണ്.

Also Read: മിസോറാമിൽ 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി നോർസോ 50എ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 11,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button