News

അതിര്‍ത്തിയില്‍ സൈനികര്‍ക്ക് പ്രചോദനമായി ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നു

കശ്മീരിലെ കിരണ്‍, തങ്ധര്‍-തിത്വാള്‍ താഴ്വരകളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നത്

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ സൈനികര്‍ക്ക് പ്രചോദനമായി ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നു. അംഹി പുനേക്കര്‍ (വി പുനേക്കര്‍) എന്ന എന്‍ജിഒയാണ് തീരുമാനത്തിനു പിന്നില്‍ . ശത്രുക്കളോട് പോരാടുന്ന സൈനികര്‍ക്ക് ഛത്രപതി ശിവജി മഹാരാജിന്റെ ആദര്‍ശങ്ങളില്‍ നിന്നും ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്നും പ്രചോദനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് എന്‍ജിഒ പറയുന്നു.

Read Also: പൊലീസും കണ്ടക്ടറുമൊന്നുമല്ല: കേരളത്തിൽ മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ഇവരാണ്

കശ്മീരിലെ കിരണ്‍, തങ്ധര്‍-തിത്വാള്‍ താഴ്വരകളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ഭൂമി പൂജ മാര്‍ച്ച് അവസാനത്തോടെ നടത്തും. ഇതിനായി ശിവജിയുടെ കാല്‍പ്പാടുകളാല്‍ വിശുദ്ധീകരിക്കപ്പെട്ട റായ്ഗഡ്, തോരണ, ശിവ്‌നേരി, രാജ്ഗഡ്, പ്രതാപ്ഗഡ് കോട്ടകളില്‍ നിന്നുള്ള മണ്ണും വെള്ളവും ഭൂമി കശ്മീരിലേക്ക് കൊണ്ടുപോകും.

കശ്മീരിലെ കുപ്വാര ജില്ലാ മജിസ്ട്രേറ്റ് ഡോ. സാഗര്‍ ദത്താത്രേയ ഡോയ്ഫോഡെയുടെ അനുമതിയോടെയാണ് പ്രതിമ സ്ഥാപിക്കുന്നത്. ജനുവരിയില്‍ മറാത്ത റെജിമെന്റ് ജമ്മു കശ്മീരില്‍ ഛത്രപതി ശിവജി മഹാരാജിന്റെ രണ്ട് പ്രതിമകള്‍ സ്ഥാപിച്ചിരുന്നു . ഈ പ്രതിമകളിലൊന്ന് സമുദ്രനിരപ്പില്‍ നിന്ന് 14800 അടി ഉയരത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button