സൂര്യാഘാത സാധ്യത: സംസ്ഥാനത്തെ ജോലിസമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. ഇതുസംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. മാർച്ച് രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

Read Also: ‘ഇരട്ടശങ്കദൃഷ്ടിയിൽ ന്യൂയോർക്കിലെ റോഡ് മുകളിൽ, താഴെയുള്ളത് കേരളത്തിലേതും! – കാണണമെങ്കിൽ ഫോൺ തലതിരിച്ച് പിടിക്കുക’

ഏപ്രിൽ 30 വരെയുള്ള കാലയളവിലെ ജോലിസമയമാണ് പുനക്രമീകരിച്ചത്. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.

Read Also: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍

Share
Leave a Comment