കഴുത്തിൽ തോർത്ത് മുറുക്കി അച്ഛനെ കൊലപ്പെടുത്തി: മകൻ ഒളിവിൽ

തിരുവനന്തപുരം: കഴുത്തിൽ തോർത്ത് മുറുക്കി അച്ഛനെ കൊലപ്പെടുത്തി മകൻ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജനെയാണ് മകൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകൻ സുരാജിനായുള്ള അന്വേഷണത്തിലാണ് പോലീസ്.

Read Also: എന്നെ നിങ്ങൾക്ക് അറിയാമോ ? ജയ്പൂരിൽ ഓട്ടോഗ്രാഫ് ചോദിച്ച ആരാധകനോട് കുഞ്ചാക്കോ ബോബൻ: മലയാളത്തിൽ മറുപടി പറഞ്ഞ് ആരാധകർ

മദ്യപിച്ചെത്തിയ ഇയാൾ അച്ഛനോട് വഴക്കിട്ടിരുന്നു. തുടർന്നാണ് ഇയാൾ അച്ഛനെ കൊലപ്പെടുത്തിയത്. അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷമാണ് സുരാജ് മുങ്ങിയത്. ബന്ധുക്കളെത്തി നോക്കിയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവ സമയം അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിളിമാനൂർ പോലീസ് അറിയിച്ചു.

Read Also: ‘നരേന്ദ്ര മോദി ഏറ്റവും പ്രിയപ്പെട്ട ലോക നേതാവാണ്’: പ്രധാനമന്ത്രിയെ പുകഴ്ത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

Share
Leave a Comment