സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് അവരെ ഒഴിവാക്കണം,30 കോടി തരാം: ഞെട്ടിച്ച് സ്വപ്‌നയുടെ ഫേസ്ബുക്ക് ലൈവ്

പിണറായിയേയും കുടുംബത്തേയും രക്ഷിക്കാന്‍ തന്നെ കൊല്ലുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ ഇടനിലക്കാരനോട് പറഞ്ഞതായി സ്വപ്‌ന, പ്രമുഖ വ്യവസായിയുടെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തി

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.

Read Also: വഴക്കിനിടെ തലയ്ക്ക് അടിയേറ്റു: ഉണർന്നപ്പോൾ താൻ യേശു ആണെന്നവകാശവാദവുമായി യുവാവ്, ഈസ്റ്ററിന് കുരിശിലേറ്റാൻ ഗ്രാമവാസികൾ

സ്വപ്‌നയുടെ ഫേസ്ബുക്ക് ലൈവിലെ വാക്കുകള്‍..

‘മൂന്ന് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും വിജയ് പിള്ള എന്നയാള്‍ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റില്‍ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോര്‍ട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി’, സ്വപ്ന പറഞ്ഞു.

‘ഗോവിന്ദന്‍ മാസ്റ്റര്‍ എന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയില്‍ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമെന്നും അയാള്‍ പറഞ്ഞു’.

Share
Leave a Comment