രാജ്യത്ത് വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം

2022 ഫെബ്രുവരിയിൽ ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വിൽപ്പന 35,709 എണ്ണമായിരുന്നു

രാജ്യത്ത് വൈദ്യുത വാഹന വിൽപ്പന മുന്നേറുന്നതായി റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ ഇരുചക്ര വൈദ്യുത വാഹന വിൽപ്പന 84 ശതമാനവും, വൈദ്യുത ത്രീ വീലറുകളുടെ വിൽപ്പന 87 ശതമാനവുമാണ് ഉയർന്നത്. അതേസമയം, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 86 ശതമാനവും, വാണിജ്യ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന 13 ശതമാനവും ഉയർന്നിട്ടുണ്ട്.

2022 ഫെബ്രുവരിയിൽ ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വിൽപ്പന 35,709 എണ്ണമായിരുന്നു. 2023 ഫെബ്രുവരിയിൽ ഇത് 65,702 ആയാണ് ഉയർന്നത്. അതേസമയം, ത്രീ വീലർ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന 2022 ഫെബ്രുവരിയിൽ 19,100 യൂണിറ്റുകളും, 2023 ഫെബ്രുവരിയിൽ 35,667 യൂണിറ്റുകളുമായാണ് ഉയർന്നത്. ഇക്കാലയളവിൽ 87 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: കു​ട്ടി​ക​ളെ ഷാ​ൾ കൊ​ണ്ട് ശ​രീ​ര​ത്തോ​ടു ചേ​ർ​ത്തു കെ​ട്ടി​ ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടി​: യു​വ​തിയും മക്കളും മരിച്ചു

ഇരുചക്ര വൈദ്യുത വാഹങ്ങളുടെ വിൽപ്പനയിൽ ഒല, ടിവിഎസ്, ആതർ, ഹീറോ ഇലക്ട്രിക്, ആംപിയർ എന്നിവയാണ് മുന്നിട്ടുനിൽക്കുന്ന കമ്പനികൾ. അതേസമയം, വൈസി ഇലക്ട്രിക്, എം ആൻഡ് എം, സേയ്റ, മഹീന്ദ്ര റേവ, ദില്ലി ഇലക്ട്രിക് എന്നീ നിർമ്മാതാക്കളാണ് ത്രീ വീലർ വൈദ്യുത വാഹനങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിച്ചത്.

Share
Leave a Comment