Life Style

എന്താണ് എച്ച് 3എന്‍ 2 വൈറസ്, പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെ?

എച്ച്3എന്‍2 വൈറസ് ( പടരുന്നതില്‍ ആശങ്ക കൂടുന്നു. രാജ്യത്ത് 90 ലധികം പേര്‍ക്ക് എച്ച് 3 എന്‍ 2 ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു.

87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. അദ്ദേഹത്തിന് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുതായി ആരോഗ്യ കുടുംബക്ഷേമ കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. രോഗിക്ക് രക്താതിമര്‍ദ്ദം, ആസ്മ എന്നിവയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഒരു വകഭേദമാണ് H3N2. ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയാണ് H3N2 ന്റെ ലക്ഷണങ്ങള്‍. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കര്‍ണാടകയില്‍ ആകെ 16 H3N2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് 10 H1N1 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് H3N2 ഇന്‍ഫ്‌ളുവന്‍സ?

H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ 1968 ലാണ് മനുഷ്യരില്‍ ബാധിക്കാന്‍ തുടങ്ങിയത്. സാധാരണഗതിയില്‍ പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിപെട്ടാല്‍ അപകടസാധ്യത കൂടുതലാണ്. ICMR ഗവേഷകര്‍ പറയുന്നതനുസരിച്ച് പനിയുള്ള അപ്പര്‍ റെസ്പിറേറ്ററി അണുബാധകള്‍ ആളുകളില്‍ ഒരു സാധാരണ സംഭവമാണ്. ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.

ഇന്‍ഫ്‌ളുവന്‍സ H3N2 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 92% പേര്‍ക്ക് പനിയും 86% ചുമയും 27% ശ്വാസതടസ്സവും 16% ശ്വാസതടസ്സവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി – ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ എ, ബി എന്നിവ എല്ലാ വര്‍ഷവും ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖമായ ഇന്‍ഫ്‌ളുവന്‍സയുടെ സീസണല്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നു.

shortlink

Post Your Comments


Back to top button