News

റിയാസ് വെറുമൊരു നേതാവല്ല, ദേശീയതലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചയാള്‍;  ശിവന്‍കുട്ടി

റിയാസിന്റെ കഴിവുകളും സ്ഥാനമാനങ്ങളും എണ്ണിയെണ്ണി പറഞ്ഞ് ശിവന്‍കുട്ടി

തിരുവനന്തപുരം: ബുധനാഴ്ച കേരള നിയമസഭയെ ഇളക്കി മറിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകളാണ്. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി പോലെയാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍. എന്നാല്‍, മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസ് എന്നാണ് വി.ഡി സതീശന്‍ തിരിച്ച് പരിഹസിച്ചത്.

Read Also: ഷാഫി പറമ്പിലിനോടുള്ള ഷംസീറിന്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്റെ വികൃത മുഖം: സന്ദീപ് വാചസ്പതി

റിയാസിനെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചതിന് പിന്നാലെ റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്ത് എത്തി. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസ് എന്നാണ് വി.ഡി സതീശന്‍ പരിഹസിച്ചത്. ഇതിനെതിരെയാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ റിയാസ് വഹിച്ച ചുമതലകള്‍ അറിയണമെന്നും റിയാസിനെ ലക്ഷ്യം വയ്ക്കുന്നവര്‍ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്.

*എസ് എഫ് ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം

*എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ് ജോസഫ് സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്

*പിന്നീട് യൂണിറ്റ് സെക്രട്ടറി

*ഫറൂഖ് കോളേജില്‍ യൂണിറ്റ് സെക്രട്ടറി

*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി

*എസ്എഫ്‌ഐ ജില്ലാ ഭാരവാഹി

*ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ

*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ

*വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി

*വിദ്യാര്‍ത്ഥി യുവജന സമരം നയിച്ചതിന്റെ പേരില്‍ വിവിധ ഘട്ടങ്ങളില്‍ ആയി നൂറോളം ദിവസം ജയില്‍ വാസം

*ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയ തലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായി.

പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെയ്ക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!’

shortlink

Related Articles

Post Your Comments

Related Articles


Back to top button