CinemaMollywoodNewsEntertainment

ലാലേട്ടന്‍ കളിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ക്രിക്കറ്റിനൊന്നും സംഭവിക്കില്ല: വിമർശനങ്ങൾക്ക് മറുപടിയുമായി ടിനി ടോം

ഫുള്‍ ടൈം എ.സിയില്‍ ജീവിക്കുന്നവരാണ് സിനിമാക്കാര്‍ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അമ്മ സംഘടനയുടെ ഭാരവാഹി കൂടിയായ നടൻ ടിനി ടോം സിസിഎല്‍ നിന്നും മോഹൻലാൽ വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും അമ്മ സംഘടനയെക്കുറിച്ചും പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

‘സ്ഥിരമായൊരു ക്രിക്കറ്റ് ടീമിന് പ്രാക്ടീസ് കൊടുക്കാനോ, മെയിന്റൈന്‍ ചെയ്തു കൊണ്ട് പോകാനോ ഉള്ള സാമ്പത്തിക സ്ഥിതിയൊന്നും അമ്മയ്ക്കില്ല. ചാക്കോച്ചന്‍ പേഴ്‌സണലായി നടത്തുന്ന C3 എന്ന ക്ലബ് ആണ് അമ്മയുടെ ലേബലില്‍ ഇത്തവണ കളിക്കാന്‍ ഇറങ്ങിയത്. ലാലേട്ടന്‍ കളിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ക്രിക്കറ്റിനൊന്നും സംഭവിക്കില്ല. പുള്ളി എല്ലാ പിന്തുണയും അറിയിച്ചു കൊണ്ടാണ് മാറി നിന്നത്. ചാക്കോച്ചന് ഇതില്‍ സങ്കടം വരാന്‍ കാരണം എന്തെന്നാല്‍ കഴിഞ്ഞ തവണത്തെ കോച്ച്‌ യാതൊരു കാരണവുമില്ലാതെ പുള്ളിയെ ബെഞ്ചിലിരുത്തി. കളിക്കാന്‍ അവസരം കിട്ടാതായപ്പോഴാണ് ചാക്കോച്ചന്‍ സ്വന്തം ക്ലബ് തുടങ്ങിയതും, നമ്മുടെ താരങ്ങള്‍ അവിടെ ജോയിന്‍ ചെയ്തതും. ഇതില്‍ അനാവശ്യമായ വിവാദങ്ങളാണ് എല്ലാവരും ചേര്‍ന്നുണ്ടാക്കിയത്.’- ടിനി പറഞ്ഞു.

read also: സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച 18കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്: പരാതി

‘ഫുള്‍ ടൈം എ.സിയില്‍ ജീവിക്കുന്നവരാണ് സിനിമാക്കാര്‍ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ നമ്മുടെ പിള്ളേര്‍ പറമ്പില്‍ കിളയ്ക്കാന്‍ പോകുന്നവരും ആണ്’ – ടിനി ടോം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button