KeralaNews

‘സുജയ മിടുക്കിയായ മാധ്യമ പ്രവർത്തകയാണ്’: സുജയ പാർവ്വതിക്കായി ഇടപെട്ട് ഗോകുലം ഗോപാലൻ

എറണാകുളം: സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചാനലിന്റെ ബോർഡ് മീറ്ററിംഗിൽ നടന്നതായി റിപ്പോർട്ട്. ഉടൻ തന്നെ സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്ററിംഗിൽ ശ്രീകണ്ഠൻ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ. മികച്ച മാധ്യമപ്രവർത്തകയായ സുജയയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞതായി മലയാളി വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഓഡിയോയും മലയാളി വാർത്ത പുറത്തുവിട്ടിട്ടുണ്ട്.

‘സുജയ മിടുക്കിയായ മാധ്യമപ്രവർത്തകയാണ്. അവർക്ക് മറ്റ് മാധ്യമങ്ങളിലും ജോലി കിട്ടും. എന്നാൽ, ഇവിടെ തന്നെ തുടരാനാണ് സുജയയുടെ ആഗ്രഹം. ഉചിതമായ തീരുമാനം ഉടൻ തന്നെയുണ്ടാകും. എഡിറ്റോറിയൽ വിഷയങ്ങളിൽ ഇടപെടാറില്ല. മികച്ച മാധ്യമപ്രവർത്തകയാണ് സുജയ. അവരെ തിരിച്ചെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഉടൻ തന്നെ തീരുമാനം ഉണ്ടാകും’, ഗോകുലം ഗോപാലന്റേതായി ചാനൽ പുറത്തുവിട്ട ഓഡിയോയിൽ പറയുന്നു.

അതേസമയം, സുജയയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് 24 ന്യൂസ് ആസ്ഥാനത്തേക്ക് ബി.എം.എസ് മാര്‍ച്ച് നടത്തിയിരുന്നു. കൊച്ചി കടവന്ത്രയിലെ കോര്‍പ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്. 24 ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അടിയന്തിരമായി തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button