NewsMobile PhoneTechnology

റെഡ്മി 11 പ്രൈം 5ജി : പ്രധാന സവിശേഷതകൾ അറിയാം

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റെഡ്മി. ബഡ്ജറ്റ് റേഞ്ചിലുള്ളതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ഹാൻഡ്സെറ്റുകൾ റെഡ്മി വിപണിയിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ റെഡ്മിയുടെ മികച്ച 5ജി ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റെഡ്മി 11 പ്രൈം 5ജി. ഈ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഹീലിയോ 90 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

50 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 13,999 രൂപയും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 15,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button